ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുന്നത്. നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.